വൈലത്തൂർ ടൗണിലെ വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്.


വൈലത്തർ: വൈലത്തൂർ ടൗണിലെ നിരന്തരമായ ഗതാഗത കുരുക്കിനും അനുദിനം മുളച്ചുപൊന്തുന്ന തെരുവുകച്ചവട വിഷയത്തിനും ശാശ്വത പരിഹാരം കാണാതെ നിസ്സംഗത പുലർത്തുന്ന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈ വരുന്ന വ്യാഴാഴ്ച ഏകദിന നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുന്നു.

   ആശുപത്രി ,റെയിൽവേ, മറ്റ് സർക്കാർ ഓഫീസുകൾ, എന്നിവയിലേക്ക് യാത്ര ചെയ്യുന്നവരും ഒട്ടനവധി വിദ്യാർത്ഥികളും,ടൗണിലെ നിത്യസംഭവമായ ഗതാഗത കുരുക്കിലപ്പെട്ട് സമയത്തിനെത്താൻ കഴിയാതെ  പ്രയാസപ്പെടുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ടൗണിലെ സ്ഥിരം കാഴ്ചയാണ്. നിരന്തരം പരാതികളുന്നയിച്ചിട്ടുംടൗണിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥിരമായ പോലീസ് സംവിധാനമൊരുക്കാൻ പോലും പ്രാദേശിക ഭരണകൂടത്തിൻ്റെ ഭാഗത്തുനിന്നും യാതൊരുവിധ ശ്രമങ്ങളുമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരപരിപാടികളുമായി വ്യാപാരികൾ രംഗത്തിറങ്ങുന്നത്. 


  അനുകൂല തീരുമാനങ്ങളില്ലാത്ത പക്ഷം കടയടപ്പുൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Vartha Today