നരിക്കുനി: ചെമ്പക്കുന്ന് ഇന്ന് രാവിലെ 8 മണിയോടെ ജംഗ്ഷനിൽ വലിയൊരു മരം കടപുഴകി വീണതോടെ ഗതാഗതം കുറച്ചു സമയത്തേക്ക് തടസ്സപ്പെട്ടു. സമീപത്തെ ഫയർഫോഴ്സിലെ സംഘം നാട്ടുകാരുടെ സഹകരണത്തോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മരം ഒരു ഓട്ടോറിക്ഷയുടെയും, മറ്റൊരു ടാക്സി വാഹനത്തിലേക്കും ആണ് വീണത്. ഇതിനെ തുടർന്ന് ഇരുവാഹനങ്ങൾക്കും ഭാഗികമായ കേടുപാട് സംഭവിച്ചു. കൂടാതെ, ഒരു ബൈക്കുകാരന്റെ മുകളിലേക്കും മരം വീണുവെങ്കിലും ഭാഗ്യവശാൽ ആൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
Post a Comment