സംഘകൃഷി നടത്തി


ചെറുമുക്ക്: എസ് വൈ എസ് കുണ്ടൂർ സർക്കിൾ സാമൂഹികം സമിതിക്ക് കീഴിൽ ചെറുമുക്ക് സുന്നത്ത് നഗറിൽ വെച്ച് സംഘകൃഷി നടത്തി. ''നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം'' എന്ന ശീർഷകത്തിൽ എസ് വൈ എസ് സർക്കിൾ തലങ്ങളിൽ നടത്തപ്പെടുന്ന കാർഷിക പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.


 പയർ, ഉണ്ടക്കിഴങ്ങ്, ചീര,പൂള എന്നീ ഇനങ്ങളാണ് കൃഷി ഇറക്കിയത് സർക്കിൾ സാമൂഹികം സമിതി സെക്രട്ടറി സലിം സഖാഫി സുന്നത്തു നഗർ, പ്രസിഡണ്ട് ഷാഫി സഖാഫി ചെറുമുക്ക്, ജനറൽസെക്രട്ടറി യഹിയ അഹ്സനി ജീലാനി നഗർ എന്നിവർ നേതൃത്വം നൽകി. സോൺ പ്രതിനിധി മുജീബ് സഖാഫി തിരൂരങ്ങാടി ഉദ്ഘാടനം നിർവഹിച്ചു.

 പ്രദേശത്തെ കർഷകൻ മരക്കാരുട്ടി,  അബ്ദുൽ ലത്തീഫ് സഖാഫി സുന്നത്ത് നഗർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ പ്രതിനിധികളായ അഹമ്മദ് സുന്നത്ത് നഗർ, മുസ്ലിം ജമാഅത്ത് കുണ്ടൂർ സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക് ഹാജി മൂലക്കൽ  എസ് വൈ എസ് കുണ്ടൂർ സർക്കിൾ ഭാരവാഹികളായ അസ്ഹർ അഹ്സനി, ഇസ്ഹാഖ് ജീലാനി നഗർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Vartha Today