എസ്എസ്എഫ് സൗത്ത് ജില്ലാ സാഹിത്യോത്സവ്; പതാക ഉയർന്നു


നരിക്കുനി: 32മത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് പതാക ഉയർന്നു. 

ജില്ലയിലെ 10 ഡിവിഷൻ സാഹിത്യോത്സവ് സെക്ടർ, യൂണിറ്റ്, ബ്ലോക്ക്, ഫാമിലി സാഹിത്യോത്സവ് ശേഷമാണ് ജില്ലാ സാഹിത്യോത്സവിന് അരങ്ങുണരുന്നത്. സ്വാഗതസംഘം ചെയർമാൻ  ടി കെ അബ്ദുറഹ്മാൻ ബാഖവി പതാക ഉയർത്തി. ഇതിൻറെ മുന്നോടിയായി ജില്ലയിലെ മഹാന്മാരെയും പ്രാസ്ഥാനിക രംഗത്തുനിന്ന് വിട പറഞ്ഞവരെയും സിയാറത്ത് ചെയ്തു. 

മടവൂരിൽ നിന്ന് ആരംഭിച്ച പതാക വരവിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ്, എസ്എംഎ , എസ് ജെ എം തുടങ്ങിയ പ്രാസ്ഥാനിക നേതാക്കൾ നേതൃത്വം നൽകി. എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് ശാദിൽ നൂറാനി  അധ്യക്ഷത വഹിച്ചു. സലീം അണ്ടോണ, അബ്ദുറഹ്മാൻ മാസ്റ്റർ പരപ്പാറ, അഹ്മദ് കബീർ എളേറ്റിൽ, ബഷീർ പുല്ലാളൂർ , ശുഐബ് സി വി കുണ്ടൂങ്ങൽ സംബന്ധിച്ചു. തുടർന്ന് തീം ടോക്ക് , നസീമുൽ മഹബ്ബ- ആത്മീയ സംഗമവും അനുസ്മരണ പ്രഭാഷണവും എന്നിവ നടന്നു. 

ആലിക്കുട്ടി ഫൈസി മടവൂർ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ മജിലിസിന് അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം നേതൃത്വം നൽകി. 

Post a Comment

Previous Post Next Post
Vartha Today