മലപ്പുറം | മുപ്പത്തി രണ്ടാമത് എഡിഷന്‍ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊണ്ടോട്ടിയിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ‘ജ്ഞാനവ്യവഹാരങ്ങളുടെ പാരമ്പര്യധാര’ എന്ന വിഷയത്തില്‍ അദ്ദേഹം സംഗമത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്നിന് സി കെ യു മൗലവി മോങ്ങം പതാക ഉയര്‍ത്തും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ മുശ്‌താഖ് സഖാഫി അധ്യക്ഷത വഹിക്കും.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സമസ്ത മുശാവറ അംഗം അബ്ദുന്നാസ്വിര്‍ അഹ്സനി ഒളവട്ടൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫി ഊരകം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, അബ്ദുൽ അസീസ് സഖാഫി മമ്പാട്, അസീസ് ഹാജി പുളിക്കൽ, പി കെ മുഹമ്മദ് ശാഫി, സൈദലവി ഹിശാമി സംസാരിക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി മൂന്നു ദിനങ്ങളില്‍ കല, സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പത്ത് സെഷനുകളിലായി 'കഥാബുക്ക്' എന്ന പേരിൽ ചർച്ച സംഗമങ്ങൾ സംഘടിപ്പിക്കും. കെ ജെ ജേക്കബ്, ഡോ. ടി അബൂബക്കർ, അനസ് അമാനി പുശ്പഗിരി, കെ സി സുബിൻ, പ്രദീപ് പേരശ്ശനൂർ, പി ടി മുഹമ്മദ്, ഫൈസൽ എളേറ്റിൽ, മുസ്തഫ പി എറയ്ക്കൽ, സ്വാദിഖ് വെളിമുക്ക്, യൂസുഫ് സഖാഫി, ഡോ. എൻ എസ് അബ്ദുൽ ഹമീദ്, അശ്റഫ് പുന്നത്ത്, ഡോ. കെ സി അബ്ദുറഹ്‌മാൻ, റശീദ് മോങ്ങം, നൂറുദ്ദീൻ മുസ്തഫ, മുഹമ്മദ് ബി കടക്കൽ, സയ്യിദ് ഹാശിം ജീലാനി, ത്വാഹിർ പയ്യനടം, അഡ്വ. ഇ കെ അൻഷിദ്, ആദിൽ, കബീർ മുതുപറമ്പ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സംഗമത്തിൽ പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഉല്ലേഖ് എൻ പി ന്യൂഡൽഹി മുഖ്യാതിഥിയാകും.സ്വാഗത സംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ ഐദ്രൂസി അധ്യക്ഷത വഹിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി അനുമോദന പ്രഭാഷണം നിർവഹിക്കും.അബ്ദുൽ റശീദ് സഖാഫി പത്തപ്പിരിയം, സി കെ ശക്കീർ അരിമ്പ്ര, കുഞ്ഞീതു മുസ്‌ലിയാർ, ഫൈസൽ ബുഖാരി വാഴയൂർ, ഹക്കീം ഹാജി നെടിയിരുപ്പ് സംബന്ധിക്കും.
വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മുതലാണ് സാഹിത്യോത്സവിലെ മത്സര പരിപാടികള്‍ ആരംഭിക്കുക. പാലക്കാട്-കോഴിക്കോട് ദേശീയ പാതയോരത്തെ പ്രധാനവേദിക്കു പുറമെ 11 ഉപവേദികളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലായി പാട്ട്, പ്രസംഗം, ഉപന്യാസം, ചിത്രരചന, ഖവാലി, കവിതാലാപനം, പ്രൊജക്ട്, വ്ലോഗ്, സോഷ്യല്‍ സ്റ്റോറി, സ്പോട്ട് മാഗസിന്‍, സാഹിത്യ സംവാദം തുടങ്ങി 173 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. എ ഐ പ്രോംപ്റ്റിംഗ്, എ ഐ കവിതാ രചന തുടങ്ങിയവയും ഇത്തവണ ശ്രദ്ധേയ മത്സരയിനങ്ങളാണ്.
ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍ ഘടകങ്ങള്‍ക്കു ശേഷം ജില്ലയിലെ 12 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും. ജില്ലയിലെ വിവിധ പ്രഫഷണല്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കാമ്പസുകളില്‍ നിന്നുള്ള ഇരുന്നൂറിലധികം വിദ്യാര്‍ഥികളും മത്സരത്തിന്റെ ഭാഗമാകും. എക്സ്പ്ലോറിയ കരിയര്‍ ക്ലിനിക്കും വായനാനുഭവം പകരുന്ന ഐ പി ബി പുസ്തകലോകവും നഗരിയില്‍ സജ്ജമാകും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ എക്സ്പ്ലോറിയയിലൂടെ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണും. പൊതുജനങ്ങള്‍ക്ക് മത്സരങ്ങളും സാഹിത്യോത്സവ് പരിപാടികളും വീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. വെബ്സൈറ്റ്, യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകൾ വഴി തത്സമയ സംപ്രേഷണവും ഉണ്ടാകും. പ്രത്യേകം തയ്യാറാക്കിയ എ ഐ ചാറ്റ് ബോട്ടിന്റെ സഹായത്തോടെ മത്സരങ്ങളുടെ സമയക്രമവും ഫലവും തത്സമയം അറിയാനുള്ള സംവിധാനവുമുണ്ടാകും. ട്രാഫിക്, സീറോ വേസ്റ്റ്, റിഫ്രഷ്മെന്റ്, അക്കൊമഡേഷന്‍, മറ്റു സഹായങ്ങള്‍ എന്നിവക്ക് സ്വാഗതസംഘത്തിനു കീഴില്‍ 313 അംഗങ്ങളുടെ നേതൃത്വത്തിലുള്ള സന്നദ്ധ സേവകരുമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുശ്‌താഖ് സഖാഫി, ജന. സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ്, ഇവന്റ് ക്രൂ ചെയര്‍മാന്‍ പി സിറാജുദ്ദീൻ നുസ്‌രി, കൺവീനർ സി കെ അജ്‌മൽ
യാസീൻ, നൂഹ് പി അഹ്‌മദ് , പി പി ആസിഫ് പങ്കെടുത്തു.
Post a Comment