നെല്ലിപൊയിൽ: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫിന്റെ(16) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥിയെ ഒഴുക്കിൽ പെട്ട് കാണാതായത്.
കഴിഞ്ഞ മൂന്ന് ദിവസമായി അലനെ കണ്ടെത്തുന്നതിനായി മുക്കത്ത് നിന്നുള്ള ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് പതങ്കയത്തെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിന് അടുത്തുനിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
Post a Comment