പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല അദാലത്ത് നടത്തും


പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല അദാലത്ത് നടത്താന്‍ ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗത്തില്‍ തീരുമാനം. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. 

സമിതിക്ക് ലഭിച്ച പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, നോര്‍ക്ക സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, സര്‍ക്കാര്‍ പ്രതിനിധി ഇഖ്ബാല്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പ്രതിനിധി പി പ്രസില തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Vartha Today