ജിസാൻ: മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി അലി വെള്ളയിൽ (45) ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ സബിയയിൽ 2025 ജൂലൈ 21-ന് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ജനാസ സബിയ ഖാലിദിയ്യയിലെ മസാഹ മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് ശേഷം മസാഹ ഖബർസ്ഥാനിൽ ഖബറടക്കി.
മയ്യിത്ത് പരിപാലനത്തിനും മരണാനന്തര കർമങ്ങൾക്കും കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെൽഫെയർ വിങ് ചെയർമാൻ ഗഫൂർ വാവൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ, അലി വെള്ളയിലിന്റെ അളിയൻ ശിഹാബ്, സബിയ കെഎംസിസി നേതാക്കളായ സാലിം നെച്ചിയിൽ, ബഷീർ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങൽ, കരീം മുസ്ലിയാരങ്ങാടി, ഷാഫി മണ്ണാർക്കാട്, അബ്ദുൽ റസാഖ് തൃപ്പനച്ചി, ഈദാബിയിൽ നിന്നുള്ള മൂസക്കുട്ടി ഐബാൻ, ജിസാൻ ഏരിയ നേതാക്കളായ ഗഫൂർ വെട്ടത്തൂർ, നജീബ് പാണക്കാട് എന്നിവർ നേതൃത്വം നൽകി. തനിമ ജിസാൻ ഭാരവാഹി ഷാഹിൻ കൊടശ്ശേരി, ഒ.ഐ.സി.സി പ്രതിനിധി ഷെഫീഖ് എടശ്ശേരി, ഐ.സി.എഫ് നേതാവ് സിറാജ് കുറ്റ്യാടി തുടങ്ങിയ ജിസാനിലെ വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
മുസ്തഫ സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സ്വദേശികളും വിദേശികളും ഉൾപ്പെടെ വൻ ജനാവലി മയ്യിത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങിലും സംബന്ധിച്ചു.
Post a Comment