താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിന്നും യുവാവ് കൊക്കയിലേക്ക് ചാടി. ലക്കിടി ഗേറ്റിന് സമീപം വൈത്തിരി പോലിസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിലെത്തിയ യുവാവ് ലക്കിടി ഗേറ്റിനും വ്യൂ പോയന്റിനും ഇടയിൽ റോഡിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു.
മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽ നിന്നും മയക്കു മരുന്ന് കണ്ടെത്തിയതായി സൂചന. ഫയർഫോഴ്‌സും പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് യുവാവിനായി തിരച്ചിൽ തുടരുന്നു.
Post a Comment