താനൂരില്‍ രൂക്ഷമായ കടലാക്രമണം; അടിയന്തര പരിഹാരം വേണം


താനൂര്‍: താനൂരില്‍ എടക്കടപ്പുറം, അഞ്ചുടി, ഒസ്സാന്‍കടപ്പുറം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ഒസ്സാന്‍കടപ്പുറം ഹാര്‍ബറിന്‌ തെക്ക്‌ ഭാഗത്ത്‌ കടല്‍ ഭിത്തിക്ക്‌ മുകളിലൂടെയാണ്‌ തിരമാല ഇടിച്ചു കയറുന്നത്‌. ഇതേ തുടര്‍ന്ന്‌ വീടുകളില്‍ വെള്ളം കയറി. നിരവധി വീട്ടുകാര്‍ ഭീതിയിലാണ്‌. ചില ഭാഗങ്ങളില്‍ കടല്‍ ഭിത്തിയും തകര്‍ച്ചാ ഭീഷണിയിലാണ്‌. 


എടക്കടപ്പുറത്ത്‌ ചോപ്പാന്‍ കടവത്ത്‌ ഷംസു, മാര്‍ത്തങ്ങാട്ടില്‍ ഹമീദ്‌, കുട്ടിഹസ്സന്റെ പുരക്കല്‍ അബ്‌ദുറഹിമാന്‍ കുട്ടി, പൊന്നാക്കാരന്റെപുരക്കല്‍ ഫാറൂഖ്‌, കുട്ട്യാലികടവത്ത്‌ ലത്തീഫ്‌, മൊയ്‌തീന്‍ കാനകത്ത്‌ കുഞ്ഞീവി എന്നിവരുടെ വീടുകളിലും ഒസാന്‍ കടപ്പുറത്ത്‌ എറോസ്‌ക്കാനകത്ത്‌ സക്കീന, ആമിനം പാറകത്ത്‌ അബൂബക്കര്‍, കമ്മാക്കാന്റെ പുരക്കല്‍ അബ്‌ദുള്ള കോയ, കോട്ടില്‍ ഹനീഫ, എറോസ്‌ക്കാനകത്ത്‌ ഇമ്ബിചുമ്മ, എറോസ്‌ക്കാനകത്ത്‌ ജാഫര്‍, കമ്മക്കാന്റെ പുരക്കല്‍ അബൂബക്കര്‍, കമ്മക്കാന്റെ പുരക്കല്‍ ഷാഹുല്‍ ഹമീദ്‌, ചൊക്കിടിന്റെ പുരക്കല്‍ റഷീദ്‌, ഏറോക്കനക്കത്ത്‌ റസാഖ്‌ എന്നിവരുടെ വീടുകളിലാണ്‌ കലാക്രമണത്തെ തുടര്‍ന്ന്‌ വെള്ളം കയറിയത്‌. 


അഞ്ചുടിയിലും എടക്കടപ്പുറത്തും റോഡുകള്‍ കടലെടുത്തിട്ടുണ്ട്‌. ഫിഷിങ്‌ ഗ്യാപ്പുകളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കാതെ ഇതിന്‌ പരിഹാരമുണ്ടാകില്ലന്നും ഒസ്സാന്‍ കടപ്പുറത്തെ കടല്‍ഭിത്തിയുള്ള ഭാഗങ്ങളില്‍ ഭിത്തി ഒന്നുകൂടി ഉയര്‍ത്തി നിര്‍മ്മിക്കേണ്ടതുണ്ടതുണ്ടന്നും തകര്‍ച്ചാ ഭീഷണിയുള്ള ഭാഗങ്ങളില്‍ ഭിത്തി പുതുക്കി പണിയണമെന്നും മത്സ്യതൊഴിലാളി കുടുംബങ്ങളും ജനങ്ങളുടെ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്‌. ഇറിഗേഷന്‍ വകുപ്പ്‌ വിഷയം ഗൗരവമായി എടുക്കണമെന്നും പ്രശ്‌നത്തിന്‌ എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ടെന്നുംകടല്‍ഭിത്തി നിര്‍മ്മിച്ച്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന്‌ ചെയര്‍മാന്‍ റഷീദ്‌ മോര്യ ആവശ്യപ്പെട്ടു. 


താനൂരിലെ രൂക്ഷമായ കടലാക്രമണക്കെടുതി നഗരസഭ ചെയര്‍മാന്‍ മലപ്പുറം ജില്ലാ കലക്‌ടര്‍ വി.ആര്‍. വിനോദിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ചെയര്‍മാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ തിരൂര്‍ തഹസില്‍ദാര്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ റിജി എന്നിവര്‍ അഞ്ചുടി, എടക്കടപ്പുറം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ കലക്‌ടര്‍ക്ക്‌ ഇന്ന്‌ തന്നെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ തഹസില്‍ദാര്‍ അറിയിച്ചു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ സി.കെ. സുബൈദ, സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.പി. മുസ്‌തഫ, കെ.പി. അലി അക്‌ബര്‍, കൗണ്‍സിലര്‍മാരായ ഹനീഫ, നജ്‌മത്ത്‌, മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ. സലാം എന്നിവരും അഞ്ചുടിയിലെ ജാബിറും സ്‌ഥലത്ത്‌ എത്തിയിരുന്നു.


Post a Comment

Previous Post Next Post
Vartha Today