റെക്കോഡ് കുതിപ്പ്:75,000 കടന്ന് സ്വര്‍ണ വില.


കോഴിക്കോട്: ഇടവേളയ്ക്കുശേഷം വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില. സംസ്ഥാനത്ത് പവന്റെ വില 75,040 രൂപയായി. ഗ്രാമിന് 9,380 രൂപയും.

ജൂണ്‍ 14ന് രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതിന് മുമ്പത്തെ റെക്കോഡ് നിലവാരം. ബുധനാഴ്ച മാത്രം പവന്റെ വിലയില്‍ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ചൊവാഴ്ചയാകട്ടെ 840 രൂപയും കൂടി. അതോടെ രണ്ട് ദിവസത്തിനിടെ 1,600 രൂപയാണ് വര്‍ധിച്ചത്.


Post a Comment

Previous Post Next Post
Vartha Today